Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Idukki Package

Idukki

ഇ​ടു​ക്കി പാ​ക്കേ​ജ്: പ​ദ്ധ​തി​ക​ള്‍ സ​മ​യ​ത്ത് പൂ​ർ​ത്തി​യാ​ക്കും

ഇ​ടു​ക്കി: ജി​ല്ലാ വി​ക​സ​ന പാ​ക്കേ​ജ് പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി., ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്, എം​എ​ല്‍​എ​മാ​രാ​യ റോ​യ് കെ. ​പൗ​ലോ​സ്, സി​റി​യ​ക് തോ​മ​സ്, സേ​നാ​പ​തി വേ​ണു, എ​ഫ്. രാ​ജ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

2021-ലാ​ണ് ഇ​ടു​ക്കി പാ​ക്കേ​ജ് സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ രൂ​പീ​ക​രി​ച്ച​ത്. വ​ർ​ഷം തോ​റും 75 കോ​ടി​യാ​ണ് ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തു​ന്ന​ത്. 2026-27 സാ​മ്പ​ത്തി​ക വ​ര്‍​ഷം 80 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​ലും ന​ട​പ്പാ​ക്കു​ന്ന​തി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗം നി​ര്‍​ദേ​ശി​ച്ചു.
ഇ​ടു​ക്കി പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​റെ നി​യ​മി​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തും. സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​റാ​യി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

2022 മു​ത​ല്‍ 2026 വ​രെ 65 പ്ര​വൃ​ത്തി​ക​ളാ​ണ് ജി​ല്ലാ​ത​ല സ​മി​തി ശി​പാ​ര്‍​ശ ചെ​യ്ത​ത്. ഇ​തി​ല്‍ 31 പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. ആ​കെ 14.60 കോ​ടി​യാ​ണ് ഇ​തു​വ​രെ ചെ​ല​വ​ഴി​ച്ച​ത്. 2022-23-ല്‍ ​ആ​റ് പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. രാ​ജാ​ക്കാ​ട്, മൂ​ന്നാ​ർ, ബൈ​സ​ണ്‍​വാ​ലി, വെ​ള്ളി​യാ​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന മാ​തൃ​കാ നീ​ര്‍​ത്ത​ട പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. ര​ണ്ട് കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

വ​ണ്ടി​പ്പെ​രി​യാ​ര്‍ ക​നാ​ല്‍ പു​ന​രു​ദ്ധാ​ര​ണ​വും വെ​ള്ള​പ്പൊ​ക്ക നി​യ​ന്ത്ര​ണ പ്ര​വൃ​ത്തി​ക​ളും ന​ട​പ്പാ​ക്കു​ന്ന​തി​ന് പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. ഇ​ടു​ക്കി ഗ​വ. എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് മ​ള്‍​ട്ടി​പ്പ​ര്‍​പ്പ​സ് ജിം ​ആ​ൻ​ഡ് അ​മി​നി​റ്റി സെ​ന്‍റ​റി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ര്‍​മാ​ണം പു​രോ​ഗി​ക്കു​ക​യാ​ണ്. ഏ​ല​പ്പാ​റ ചെ​മ്മ​ണ്ണ് ഗ​വ. ഹൈ​സ്‌​കൂ​ളി​ന്‍റെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​നം, ഇ​ടു​ക്കി ഡാം ​റി​സ​ര്‍​വോ​യ​റി​ല്‍ ടൂ​റി​സ്റ്റ് ബോ​ട്ടിം​ഗ് എ​ന്നീ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ യോ​ഗം നി​ര്‍​ദേ​ശി​ച്ചു.

ഇ​ടു​ക്കി ടൂ​റി​സം മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കു​ന്ന​തി​നും ടൂ​റി​സം ബ്രാ​ന്‍​ഡിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍ എ​ന്നി​വ​രു​ടെ യോ​ഗം ചേ​ര്‍​ന്ന് മാ​സ്റ്റ​ര്‍ പ്ലാ​നി​ന്‍റെ ക​ര​ട് അ​വ​ത​രി​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

2023-24 ല്‍ ​ഒ​ന്‍​പ​ത് പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ മേ​ഖ​ല​ക​ളി​ല്‍ തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​യി. പി​ന്നാ​ക്ക, പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല​ക​ളി​ല്‍ 10 മാ​തൃ​ക അ​ങ്ക​ണ​വാ​ടി​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ല്‍ ഇ​ട​മ​ല​ക്കു​ടി​യി​ല്‍ അ​ഞ്ച് അ​ങ്ക​ണ​വാ​ടി​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ന് ക​രാ​റാ​യി. ഇ​വി​ടെ റോ​ഡ് പു​ന​രു​ദ്ധാ​ര​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.
ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍​ക്ക് അ​ടി​സ്ഥാ​ന​സൗ​ക​ര്യം ഒ​രു​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ 39 സം​ഘ​ങ്ങ​ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. മ​റ​യൂ​ര്‍ ശ​ര്‍​ക്ക​ര ക്ല​സ്റ്റ​ര്‍ പ​ദ്ധ​തി​യി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു. ന​ര​ക​ക്കു​ഴി പാ​ലം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. നൂ​ലം​പാ​റ പാ​ലം അ​വ​സാ​ന​ഘ​ട്ട​ത്തി​ലും പു​ല്ലാ​ട്ടു​പ​ടി പാ​ലം നി​ര്‍​മാ​ണം പു​ന​ര്‍ ടെ​ന്‍​ഡ​ര്‍ ഘ​ട്ട​ത്തി​ലു​മാ​ണ്. ഉ​ടു​മ്പ​ന്‍​ചോ​ല ഗ​വ. ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ക​സ​നം, വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ മേ​ഖ​ല​ക​ളി​ലെ സോ​ളാ​ര്‍ ഫെ​ൻ​സിം​ഗ്, ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജി​ലെ ആ​ധു​നി​ക ല​ബോ​റ​ട്ട​റി​ക​ളു​ടെ നി​ര്‍​മാ​ണം എ​ന്നീ പ​ദ്ധ​തി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

2024-25 വ​ര്‍​ഷം നെ​ടു​ങ്ക​ണ്ടം ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് നി​ര്‍​മാ​ണം, വെ​സ്റ്റ് കോ​ടി​ക്കു​ളം ഗ​വ.​എ​ച്ച്എ​സ്എ​സ് കെ​ട്ടി​ട നി​ര്‍​മാ​ണം, വ​ഞ്ചി​വ​യ​ല്‍ വ​ള്ള​ക്ക​ട​വ് ഗ​വ. ട്രൈ​ബ​ല്‍ ഹൈ​സ്‌​കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം നി​ര്‍​മാ​ണം എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

2025-26 വ​ര്‍​ഷം 13 പ​ദ്ധ​തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​ത്ത് ലാ​ബ് ഇ​ല​ക്‌​ട്രി​ക്ക​ല്‍ ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​തി​നാ​റാം​ക​ണ്ടം-​പ്ര​കാ​ശ് റോ​ഡ്, പെ​രി​യാ​റി​ന് കു​റു​കെ ചെ​ക്ക് ഡാം ​കം ബ്രി​ഡ്ജ്, ത​ങ്ക​മ​ണി-​ഇ​രു​ക്കു​ട്ടി-​പാ​ണ്ടി​പ്പാ​റ റോ​ഡ് എ​ന്നീ പ​ദ്ധ​തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. ചെ​റു​തോ​ണി ടൗ​ണ്‍ റോ​ഡ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ പ​ദ്ധ​തി നി​ര്‍​ദേ​ശം സ​മ​ര്‍​പ്പി​ക്കും. അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ കാ​ത്ത് ലാ​ബ് മൂ​ന്നു മാ​സ​ത്തി​ന​കം പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

അ​ടി​മാ​ലി​യി​ല്‍ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി നി​ര്‍​മാ​ണം, അ​ണ​ക്ക​ര ഗ​വ. എ​ച്ച്എ​സ്എ​സ് പു​തി​യ കെ​ട്ടി​ടം, കൊ​ര​ങ്ങാ​ട്ടി മ​ന്നാം​ക​ണ്ടം ഗ​വ. ഹൈ​സ്‌​കൂ​ള്‍ പു​തി​യ കെ​ട്ടി​ടം, പെ​രി​ങ്ങാ​ശേ​രി ജി​ടി​എ​ച്ച്എ​സ്എ​സി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യി പ്രീ-​മെ​ട്രി​ക് ഹോ​സ്റ്റ​ല്‍ കെ​ട്ടി​ടം, അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി ബ​ഹു​നി​ല മ​ന്ദി​രം, ഇ​ടു​ക്കി ന​ഴ്‌​സിം​ഗ് കോ​ള​ജ് പു​തി​യ ഹോ​സ്റ്റ​ല്‍ ബ്ലോ​ക്ക് നി​ര്‍​മാ​ണം എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

ഏ​ലം കൃ​ഷി​നാ​ശ​ത്തി​ന് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തി​നു​ള്ള പാ​ക്കേ​ജ് വേ​ഗ​ത്തി​ല്‍ ന​ട​പ്പാ​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി. യോ​ഗ​ത്തി​ല്‍ സ​ബ് ക​ള​ക്ട​ര്‍​മാ​രാ​യ വി.​എം. ആ​ര്യ, അ​നൂ​പ് ഗാ​ര്‍​ഗ്, എ​ഡി​എം എ​സ്. ശ്രീ​ജി​ത്ത്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ടി. ​ജ്യോ​തി​മോ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up